റാളെഗാവ് സിദ്ധി(മഹാരാഷ്ട്ര): തനിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെഡ്
കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്നു വ്യക്തമാക്കി. സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത്
സിങ്, രാജ്ഗുരു തുടങ്ങിയവര്‍ക്ക് യാതാരുതരത്തിലുളള സുരക്ഷയും
ഉണ്ടായിരുന്നില്ല.പിന്നെ തനിക്കെന്തിനാണ് സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്.ആര്.പാട്ടീലിനു ഉടന്‍
കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് മഹാരാഷ്ട്ര
സര്‍ക്കാര്‍ അണ്ണാ ഹസാരെയ്ക്ക് അദ്ദേഹത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെ സെഡ്
കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. 6 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.