കൊല്ലം: കൊല്ലം രൂപതാ മുന്‍ വികാരി ജനറാള്‍ മോണ്‍. ഡേവിഡ് കണ്ടത്തില്‍ (75)
അന്തരിച്ചു. ജ്യോതിനികേതന്‍ കോളജിന്റെ ഡയറക്ടറായിരുന്നു. കുര്യന് സൈമണ്‍
കണ്ടത്തിലിന്റെയും അന്നാമ്മയുടെയും ഏഴാമത്തെ മകനായി 1936 മാര്‍ച്ച് ഒന്നിനാണ്
മോണ്‍. ഡേവിഡ് കണ്ടത്തില്‍ ജനിച്ചത്. കൊ ല്ലം സെന്റ് റഫേല്‍ സെമിനാരി,
തൃശിനാപ്പള്ളി സെന്റ് പോള്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അമേരിക്കയില്‍ നിന്ന് എംബിഎ ബിരുദവും സമ്പാദിച്ചു. 1963 മാര്‍ച്ച് 30-ന്
പൗരോഹിത്യം സ്വീകരിച്ചു.
പത്തനംതിട്ട മിഷന്, ശക്തികുളങ്ങര ഇടവക
എന്നിവിടങ്ങളില്‍ സഹവികാരിയായും സെന്റ് തോമസ് ഹോസ്റ്റല്‍ വാര്‍ഡനായും
സേവനമനുഷ്ഠിച്ച അദ്ദേഹം, 1981-ല്‍ ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
ഡയറക്ടറായി നിയമിതനായി. തങ്കശേരി ഹോളിക്രോസ് ഇടവക വികാരിയായിരിക്കെ 2000-ല്‍
ജ്യോതിനികേതന്‍ കോളജിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 2002-ല്‍ വികാരി
ജനറാളായി. 2004- ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഡൊമസ്റ്റിക് പ്രിലേറ്റ്
എന്ന പദവി നല്കി ആദരിച്ചു.