പൂനെ: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇസഡ്
കാറ്റഗറി സുരക്ഷ തനിക്ക് വേണ്ടെന്ന് അന്നാ ഹസാരെ. ഇക്കാര്യം
വ്യക്തമാക്കിക്കൊണ്ട് ഹസാരെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്
കത്തെഴുതി.
13 ദിവസത്തെ നിരാഹാരത്തിനുശേഷം മഹാരാഷ്ട്രയിലെ റലേഗാവ്
സിദ്ധിയില്‍ തിരിച്ചെത്തിയ ഹസാരെയ്ക്ക് ഇപ്പോള്‍ ഡോക്ടര്‍മാര്‍
വിശ്രമമനുവദിച്ചിരിക്കുകയാണ്. സുരക്ഷ വേണ്ടെന്ന് അറിയിച്ചെങ്കിലും
ഹസാരെയുടെ വസതിയില്‍ 12 പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് റലേഗാവ് സിദ്ധി
ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
ഇന്നലെയാണ് ഹസാരെയ്ക്ക് ഇസഡ് കാറ്റഗറി
സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല