കോണ്‍ഗ്രസ്സ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഫൊക്കാനയ്ക്ക് പ്രശംസ
മൊയ്തീന് പുത്തന്‍ചിറPublished on 07 September, 2011
ന്യൂയോര്‍ക്ക്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ
കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി ശ്രീ അടൂര്‍
പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തില്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച്
എക്സി.വൈസ് പ്രസിഡന്റ് ലീലാ മാരേട്ട് മുഖ്യാതിഥിയായിപങ്കെടുത്തു.
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ എക്സി. വൈസ് പ്രസിഡന്റ്
സ്ഥാനം വഹിക്കുന്നതോടൊപ്പം, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഓവര്‍സീസ്
കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയും സജീവ പ്രവര്‍ത്തകയുമാണ് ലീലാ മാരേട്ട് എന്ന്
തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പ്രസ്താവിച്ചു. മലയാളികളുടെ കരുത്തും
ആശയാഭിലാഷവുമായ ഫൊക്കാനയെപ്പോലൊരു സംഘടനയുടെ നേതൃത്വത്തില്‍ നിന്നും
കരുത്തുറ്റ വനിതയെ ഈ സമ്മേളനത്തിനു കിട്ടിയതില്‍ ജില്ലാ കോണ്‍ഗ്രസ്സ്
കമ്മിറ്റിക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വേദിയില്‍
പ്രവാസികളേയും ഫൊക്കാനയേയും പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ താന്‍ അതീവ
സന്തോഷവതിയാണെന്ന് ശ്രീമതി മാരേട്ട് പറഞ്ഞു. നാട്ടിലെത്തിയതിനുശേഷം വിവിധ
സമ്മേളനത്തില്‍ സംബന്ധിക്കുവാനും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുവാനും തനിക്ക്
അവസരം ലഭിച്ചു. അമേരിക്കന്‍ മലയാളികളോടും ഫൊക്കാനയോടും കേരളീയര്‍ക്കുള്ള
നന്ദിയുടെയും സ്നേഹത്തിന്റേയും തെളിവാണിതെന്നും അവര്‍
പറഞ്ഞു.സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും
പങ്കെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല