തിരുവനന്തപുരം: ആഗ്രഹം തീര്ന്നിട്ടല്ല താന്‍ സിനിമാഭിനയം അവസാനിപ്പിച്ചതെന്ന് ചലച്ചിത്രതാരം മഞ്ജു വാര്യര്‍. നല്ല രീതിയില്‍ നില്ക്കുമ്പോള് നിര്‍ത്തണമെന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന് പ്രവചിക്കാനും തനിക്കറിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിശാഗന്ധി നൃത്തോത്സവത്തിന്റെ സമാപനത്തില്‍ കുച്ചിപ്പുടിയുമായി അരങ്ങിലെത്തിയതായിരുന്നു മഞ്ജു. പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം ഈയിടെ നൃത്തവേദിയില്‍ തിരിച്ചെത്തിയ മഞ്ജുവിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു നിശാഗന്ധിയില്‍.
ഇതുവരെ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. സ്വപ്നത്തില്‍പോലും വിചാരിക്കാത്തതാണ് ഇപ്പോള്‍ നടന്നത്. ഇനിയുള്ള കാര്യങ്ങള്‍ പ്രവചിക്കാനും അറിയില്ല. സിനിമയിലേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യത്തിനും മഞ്ജു മറുപടി ആവര്‍ത്തിച്ചു: 'നാളെ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല.'