ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബി.ജെ.പി നേതൃത്വം രാഷ്ട്രീയ പക്വത കാട്ടണമെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം. രാഷ്ട്രം ഒരു ദുരന്തം നേരിടുന്ന സമയത്ത് പ്രതിപക്ഷം മര്യാദ കാട്ടണം. ഭീകരത തടയാന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്.
തീവ്രവാദത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ച തെളിയിക്കുന്നതാണ് ഡല്‍ഹി സ്ഫോടനമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിദംബരം. പാര്‍ലമെന്റ് അക്രമണകാലത്ത് അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങള്‍ മുന്‍കൂട്ടി കാണാനും തടയാനും സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും തീവ്രവാദത്തോട് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നുമായിരുന്നു ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ വിമര്‍ശം.