കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു
രാജന് മീനടംPublished on 13 September, 2011
കോര്‍ക്ക്: കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓണോത്സവ് 2011
കേരളനാടിന്റെ തനിമ നിലനിര്‍ത്തി ബിഷപ് ടൗണ്‍ ജിഎഎ ക്ലബില്‍ ആഘോഷിച്ചു. ശനിയാഴ്ച
രാവിലെ 10.30ന് തിരിതെളിച്ചതോടെ പൂക്കളം ഇട്ടു. തുടര്‍ന്ന് കായിക മല്‍സരങ്ങള്‍
ആരംഭിച്ചു. വടംവലി മല്‍സരം എല്ലാവര്ക്കും ആവേശം പകര്‍ന്നു. സദ്യയും
ഉണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് മാവേലി മന്നന് വരവേല്പ് നല്കി
കലാപരിപാടികള്‍ അരങ്ങേറി. കോര്‍ക്കിലെ മലയാളി വനിതകള്‍ തിരുവാതിര അവതരിപ്പിച്ചു.
പുലികളിയും ചെണ്ടമേളവും ഓണാഘോഷം അത്യുജ്വലമാക്കി. ഫാ. പോള്‍ പയ്യപ്പള്ളി ഓണസന്ദേശം
നല്‍കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. അസോസിയേഷന് സെക്രട്ടറി
ഹരികുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല