ചെന്നൈ: നഗരത്തിനടുത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 മരണം. നൂറിലേറെ പേര്‍ക്കു പരുക്കുണ്ട്. പത്തു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ പത്തു പേര് സ്ത്രീകളാണ്.
രാത്രി 9.30 നായിരുന്നു അപകടം. ചിത്തേരി സ്റ്റേഷനു സമീപം സിഗ്നല്‍ കാത്തു കിടക്കുകയായിരുന്ന ആര്‍ക്കോണം- കാഡ്പാഡി പാസഞ്ചറിനു പിന്നിലാണു മേല്വെരുവത്തൂര്- വേലൂര്‍ കന്റോണ്‍മെന്റ് ട്രെയിന്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആര്‍ക്കോണം- കാഡ്പാഡി പാസഞ്ചറിന്റെ മൂന്നു ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു. ഗാര്‍ഡ് കൊല്ലപ്പെട്ടു. മേല്വെരുവത്തൂര്- വേലൂര്‍ കന്റോണ്‍മെന്റ് ട്രെയിനിന്റെ എന്‍ജിനും ആദ്യ കമ്പാര്‍ട്ട്മെന്റും തകര്‍ന്നു. ട്രെയിന്‍ ലോക്കോ പൈലറ്റ് കൊല്ലപ്പെട്ടു.