Image

മഹിമയുടെ വാര്‍ഷികവും ഓണാഘോഷവും 17ന്

ബി. അരവിന്ദാക്ഷന്‍ Published on 15 September, 2011
മഹിമയുടെ വാര്‍ഷികവും ഓണാഘോഷവും 17ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളി ഹിന്ദുമണ്ഡലത്തിന്റെ പത്താം വാര്‍ഷികവും ഓണവും 17 ശനിയാഴ്ച ആഘോഷിക്കുന്നതായി പ്രസിഡന്റ് ബാബു ഉത്തമന്‍ പ്രസ്താവിച്ചു.

ഗ്ലെന്‍ ഓക്‌സിലെ ക്വീന്‍സ് ഹൈസ്‌കൂള്‍ ഓഫ് ടീച്ചിങ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന ആഘോഷങ്ങളില്‍ സ്വാമി ബോധിതീര്‍ഥ, ഡോ. സോമസുന്ദരം എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

ഓണസദ്യയും വ്യത്യസ്തമായ കലാപരിപാടികളും പത്താമത് വാര്‍ഷികാഘോഷത്തെ ആഹ്ലാദപൂര്‍ണമാക്കുമെന്ന് സെക്രട്ടറി സുധാകരന്‍ പിള്ള അറിയിച്ചു.

സജീവ് ചേന്നോത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന മഹിമയുടെ ചരിത്ര സ്മരണിക പ്രകാശനം ചെയ്യും. പ്രവേശനം സൗജന്യമായിരിക്കും. എല്ലാവര്‍ക്കും സ്വാഗതം.

മഹിമയുടെ വാര്‍ഷികവും ഓണാഘോഷവും 17ന്
പ്രസിഡന്റ് ബാബു ഉത്തമന്‍
മഹിമയുടെ വാര്‍ഷികവും ഓണാഘോഷവും 17ന്
സെക്രട്ടറി സുധാകരന്‍ പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക