പടിയിലൊരു
പീഡനം നടന്നിന്നു
പടയൊരുക്കം
പീഡകര്‍ മുന്‍നിരയില്‍...
അവരണിഞ്ഞ ഖദറിലും
ഗുപ്തരക്തക്കറ...
പാദമുദ്രകളില്‍ കറുത്ത-
കഥകളുടെ ലിഖിതങ്ങള്‍....
മുന്‍നിരയിലൊരു തരുണി,തന്-
ഉയര്‍ത്തിയ കരങ്ങളിലണിഞ്ഞ-
വളയുടെ കിലുക്ക,സ്വനങ്ങളില്‍
കള്ളത്തരങ്ങളുടെ,
കൂട്ടിക്കൊടുക്കലുകളുടെ
വീരഗാഥകള്‍...
അവള് തന്,മുടിയിലെ-
മൂല്ലപ്പൂവിലും
പാപ പങ്കിലമാം-
ചുവപ്പടയാളങ്ങള്‍...
അവള് തന്,കൈപ്പത്തി-
പതിഞ്ഞോരു ഇലയിലും
കരിനാഗത്തിന്
പത്തി,യടയാളങ്ങള്‍...
അവര്‍ തന്,മുദ്രാവാക്യങ്ങള്‍
ഉയര്ന്നുരുണ്ടുകൂടി
വിഷമഴയായി
വര്‍ഷിക്കുന്നു ദേശമാകെ…
*******