ഒക്കലഹോമ : മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍
നടന്ന 5-മത് തലപ്പാലാ കറിയാച്ചന് മെമ്മോറിയല്‍ എവറോളിംഗ്
ട്രോഫിക്കുവേണ്ടിയുള്ള സോക്കര്‍ ടൂര്‍ണമെന്റില്‍ ഒക്കലഹോമ കൈരളി സോക്കര്‍
ടീം ഒരു ഗോളിന് യൂണൈറ്റഡ് ടീമിനെ പരാജയപ്പെടുത്തി ചാംമ്പ്യന്മാരായി.
മലയാളി
അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ചെക്കാള് ഓഡിറ്റോറിയത്തില്‍ വിവിധ
കലാ-കായിക പരിപാടികള്‍ അരങ്ങേറി. വിശിഷ്ടാതിഥി തോമസ് കാലായിപ്പറമ്പില്‍
വിജയികള്‍ക്ക് ചാംമ്പ്യന്‍സ് ട്രോഫികള്‍ സമ്മാനിച്ചു. കൈരളി സോക്കര്‍
ടീമിനു വേണ്ടി ഏബല്‍ സക്കറിയാ ട്രോഫി ഏറ്റുവാങ്ങി. പ്രസിഡന്റ് ഫിലിപ്
ആന്റണി, സ്പോര്‍ട്സ് സെക്രട്ടറി ഷിബു ജേക്കബ്, കോ-ഓര്‍ഡിനേറ്റര്‍ സിബി
മോന് എന്നിവര്‍ സംസാരിച്ചു.
കൈരളി സോക്കര്‍ ടീമിനു വേണ്ടി ഏബല്‍ സക്കറിയാ ട്രോഫി ഏറ്റുവാങ്ങുന്നു