കോട്ടയം: കോട്ടയം താഴത്തങ്ങാടി മത്സരവള്ളംകളി നാളെ നടക്കും. 38 മത്സരങ്ങളിലായി 36
കളിവള്ളങ്ങളാണു മത്സരത്തില്‍ പങ്കെടുക്കും.നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ല
കളക്്ടര്‍ മിനി ആന്റണി പതാക ഉയര്‍ത്തും. 2.15ന് വര്‍ണശബളമായ ജലഘോഷയാത്ര നടക്കും.
2.30നു നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വള്ളംകളി ഉദ്ഘാടനം
ചെയ്യും.
ഇത്തവണത്തെ നെഹ്റു ട്രോഫി ജേതാക്കളായ ദേവാസ് ചുണ്ടന്,
തിരുവാര്‍പ്പ് ബോട്ട് ക്ലബിന്റെ ആനാരി പുത്തന്ചുണ്ടന്, കുമരകം ബോട്ടുക്ലബിന്റെ
ജവഹര്‍തായങ്കരി, വില്ലേജ് ബോട്ട് ക്ലബിന്റെ ഇല്ലിക്കളം, കുമരകം ബോട്ട് ക്ലബിന്റെ
പായിപ്പാട് തുടങ്ങിയ പ്രമുഖ ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തില്‍
പങ്കെടുക്കുന്നുണ്ട്. അഞ്ചു വീതം ഒന്നാം ഗ്രേഡ് വെപ്പ്, ഇരുട്ടുകുത്തി,
ചുരുളന്‍ വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.