ശ്രീരാം രാഘവന് സംവിധാനം ചെയ്ത് വരുണ്‍ ധവാന് നായകനായ ചിത്രത്തില്‍ ഐശ്വര്യ
റായി നായികയായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ച് അന്തിമമായി
ഒന്നും പറയാറായിട്ടില്ലെന്നും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു. വരമേഷ് തൗറാണയാണ് ചിത്രത്തിന്റെ
നിര്‍മ്മാതാവ്.
1991ല്‍ ലോകസുന്ദരിപ്പട്ടം അണിഞ്ഞ ഐശ്വര്യ ഹിന്ദി, തമിഴ്,
തെലുങ്ക്, ബംഗാളി സിനിമകളിലെ നിറസാന്നിദ്ധ്യമായിരുന്നു.
2010 വരെ
സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന താരസുന്ദരി ബോളിവുഡ് സ്റ്റാര്‍
അഭിഷേക് ബച്ചനെ വിവാഹം ചെയ്തതിനു ശേഷം ബിഗ് സ്ക്രീനില്‍ നിന്നും മാറി
നില്‍ക്കുകയായിരുന്നു.