ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി നടത്തിയ
വോളിബോള്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചും, രണ്ടാം സ്ഥാനം
ക്നാനായ കാത്തലിക് ചര്‍ച്ചും കരസ്ഥമാക്കി. ഇറ്റാസ്കാ പാര്‍ക്ക്
ഡിസ്ട്രിക്ടിറ്റിന്റെ ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മത്സരം അരങ്ങേറിയത്.
മത്സരത്തിന് മുമ്പ് നടത്തിയ വിവിധ ടീമുകളുടെ മാര്‍ച്ച് പാസ്റ്റ്
ടൂര്‍ണമെന്റിന് വര്‍ണ്ണപ്പകിട്ടേകി. ബഹു. മാത്യു പെരുമ്പള്ളിക്കുന്നേലിന്റെ
പ്രാര്‍ത്ഥനയ്ക്കുശേഷം ടൂര്‍ണമെന്റ് ചെയര്മാന് റവ. ജോസഫ് സാമുവേല്‍ ഏവര്‍ക്കും
സ്വാഗതം ആശംസിച്ചു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് വന്ദ്യ കോര്‍
എപ്പിസ്കോപ്പ സ്കറിയ തെലാപ്പള്ളില്‍ ടൂര്‍ണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം
ചെയ്തു.
മത്സരത്തില്‍ ഒന്നാംസ്ഥാനം ബഹു. അലക്സ് പീറ്റര്‍ അച്ചന്
വികാരിയായുള്ള ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചിനും, രണ്ടാം സ്ഥാനം ബഹു. ഫാ. ഏബ്രഹാം
മുത്തോലത്ത് വികാരിയായുള്ള ക്നാനായ കാത്തലിക് ചര്‍ച്ചിനും ലഭിച്ചു.
ബെസ്റ്റ് ഒഫന്‍സ് അലക്സ് കാലായിലും (ക്നാനായ ചര്‍ച്ച്), ബെസ്റ്റ്
ഡിഫന്‍സ് സനല്‍ തോമസും (ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്), എം.വി.പി ടോണി ജോര്‍ജ്
(ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്) കരസ്ഥമാക്കി.
ഒന്നും, രണ്ടും സ്ഥാനങ്ങള്‍
ലഭിച്ച ടീം അംഗങ്ങള്‍ക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. ഈ ടൂര്‍ണമെന്റ്
സംഘടിപ്പിക്കുന്നതിന് ബഞ്ചമിന് തോമസ്, ജോണ്സണ് വള്ളിയില്‍, രന്ജന് ഏബ്രഹാം
എന്നിവര്‍ കോര്‍ഡിനേറ്റേഴ്സ് എന്ന നിലയില്‍ നേതൃത്വം നല്കി.