ഡാളസ് : ഭാരത പിതാവായ മഹാത്മാ ഗാന്ധിയുടെ നൂറ്റി നാല്പത്തിരണ്ടാം പിറന്നാള്‍
ദിനമായ ഒക്ടോബര്‍ 2-ആഘോഷിക്കുന്നതിനും ഭാരത പിതാവിനെ
ഓര്‍മ്മിക്കുന്നതിനുമായി വേള്‍ഡ് മലയാളി കുടുംബങ്ങള്‍ നോര്‍ത്ത്
ടെക്സാസില്‍ ഒത്തും കൂടും.
ഞായറാഴ്ച വൈകീട്ട് 6മണിയോടു കൂടി ആരംഭിക്കുന്ന
പരിപാടിക്ക് ഡബ്ല്യു.എം.സി നോര്‍ത്ത് ടെക്സാസ് പ്രസിഡന്റ് ശ്രീ.പി.സി.മാത്യൂ
അദ്ധ്യക്ഷത വഹിക്കും. 'ഗാന്ധിയന്‍ തത്വസംഹിതയ്ക്ക് 21-ാം നൂറ്റാണിടിലുള്ള
പ്രസക്തി' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. കുട്ടികളുടെ
കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് അസ്സോസിയേറ്റ്
സെക്രട്ടറി സജി അറിയിച്ചു.
ജോണ്സണ് തലച്ചെല്ലൂര്‍ , ബീനാ മാത്യൂ, മോളി മാത്യൂ, പ്രിയ, ചെറിയാന് ,
സ്റ്റീഫന്‍ പുട്ടൂര്‍ , തോമാച്ചന് മുകളേല്‍ എന്നിവര്‍ പരിപാടികള്‍ക്ക്
നേതൃത്വം കൊടുക്കും.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം: പാരഡൈസ് റസ്റ്റോറന്റ്, നോര്‍ത്ത് മെക്കാര്‍തര്‍ ബുളുവാഡ്, ഇര്‍വിംഗ്, TX- 75063