മലയാള നടി രമ്യ നമ്പീശന് തമിഴില്‍ തിരക്കേറുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങുന്ന
നടിയുടെ ഏറ്റവും പുതിയ ചിത്രം പിസയാണ്. ഇത് വന്‍ ഹിറ്റായിരുന്നു.
ജി.എസ്
അമുദന് സംവിധാനം ചെയ്യുന്ന രണ്ടാവതു പടം എന്ന സിനിമയിലാണ് രമ്യ ഇപ്പോള്‍
അഭിനയിക്കുന്നത്. തമിഴ് സിനിമയില്‍ തന്രെതായ സ്ഥാനം ഉണ്ടാക്കിയതിനു ശേഷമേ
അന്യഭാഷകളിലേയ്ക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കുന്നൂള്ളൂ എന്ന് താരം
വ്യക്തമാക്കി.
തമിഴില്‍ വിജയ്ക്കൊപ്പവും അജിത്തിനൊപ്പവും അഭിനയിക്കാന്‍
തനിക്ക് ആഗ്രഹമുണ്ടെന്ന് രമ്യ വെളിപ്പെടുത്തി. അസിന്,അമലാ പോള്‍ എന്നിവരുടെ പാത
പിന്തുടരനാണ് തനിക്ക് ആഗ്രഹമെന്നും രമ്യ അറിയിച്ചു.