മാഡിങ്ടണ്‍: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ മലയാളികള്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ
കേരള അസോസിയേഷന് (വാക്കാ) ന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. 24 ശനിയാഴ്ച
മാഡിങ്ടണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഗൃഹാതുരത്വം
ഉണര്ത്തുന്നവയായിരുന്നു. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും
നൂറുകണക്കിനു മലയാളികള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
കുട്ടികളുടെ
കായികമല്സരങ്ങളോടുകൂടി ആരംഭിച്ച പരിപാടികള്‍ക്ക് ദമ്പതികളുടെയും നാട്ടില്‍
നിന്നും എത്തിയിരിക്കുന്ന മാതാപിതാക്കളുടെയും വിവിധ മല്‍സരങ്ങള്‍ കൊഴുപ്പേകി.
ഓണസദ്യ കേരളത്തിന്റെ സാംസ്കാരിക തനിമയും സമ്പദ്സമൃദ്ധിയും
വിളിച്ചോതുന്നതായിരുന്നു.
തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച
നൃത്തനൃത്യങ്ങളും സംഗീത പരിപാടികളും അരങ്ങേറി. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ മലയാളി
ട്രൂപ്പായ റിഥംസ് ഓഫ് കേരള (റോക്) യിലെ അനുഗ്രഹീത ഗായകര്‍ അവതരിപ്പിച്ച രണ്ടര
മണിക്കൂര്‍ നീണ്ടുനിന്ന ഗാനമേള ഓണാഘോഷത്തെ അവിസ്മരണീയമാക്കി.
പരിപാടിയില്‍
പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു
ഭാഗ്യശാലികള്‍ക്ക് യഥാക്രമം ബോളിവുഡ് മസാല മാര്‍ട്ടിന്റെ 50, 30, 20 ഡോളര്‍
സമ്മാനകൂപ്പണ്‍ സമ്മാനമായി നല്കി.
മനോജ്കുമാര്‍ (പ്രസിഡന്റ്), ഫിലിപ്
ചുമ്മാര്‍ (വൈസ് പ്രസിഡന്റ്), ജോസ്ലറ്റ് കെ, സെബാസ്റ്റിയന് (സെക്രട്ടറി),
ജിജോ ജോസഫ് (ജോയിന്റ് സെക്രട്ടറി), റോയ് തോമസ് (ട്രഷറര്‍), അരുണ്‍
സെബാസ്റ്റിയന്, പ്രഭാകരന്‍നായര്‍, ജോമോന് തോമസ്, ലൂക്ക് ടോം എന്നിവര്‍
പരിപാടികള്‍ക്ക് നേതൃത്വം നല്കി.