തിരുവനന്തപുരം: സംസ്ഥാനത്ത്
മദ്യനയത്തില്‍ സമൂലമായ മാറ്റംവരുത്തുമെന്ന് പുതിയ എക്സൈസ് മന്ത്രി കെ ബാബു
മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാറ്റംമൂലം പരമ്പരാഗത കള്ള് ചെത്തിനെ
സംരക്ഷിക്കുവാനാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൃത്രിമ കള്ളും വിഷക്കള്ളും
ലഭ്യമാവുന്ന സാഹചര്യം ഒഴിവാക്കും. കള്ള് ചെത്ത് തൊഴിലാളി യൂണിയനുമായി ചര്‍ച്ച
ചെയ്താവും പുതിയ നയം ഉണ്ടാക്കുക. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കും.
അതുപോലെതന്നെ ബീവറേജസ് കോര്പറേഷന് പുതിയ ഔട്ട്ലെറ്റുകള് തുറക്കുമെന്നും അദ്ദേഹം
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല