തമിഴ്, മലയാളം നടി മീന തിരിച്ചുവരവിന്. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറിനിന്ന
മീന പിന്നീട് ടിവി രംഗത്തെത്തിയിരുന്നു. മലയാളം ചാനലിലെ റിയാലിറ്റിഷോയില്‍
ജഡ്ജായാണ് മീന എത്തുന്നത്. ഏഷ്യാനെറ്റില്‍ തുടങ്ങാന്‍ പോകുന്ന
ഭര്ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് എന്ന ഫാമിലി ഷോയുടെ വിധികര്‍ത്താവായിട്ടാണ്
മീനയെത്തുന്നത്. മകള്‍ വളര്‍ന്നതോടെയാണ് മീന ടിവി, സിനിമ രംഗത്ത് വീണ്ടും
സജീവമാകാന്‍ തീരുമാനിച്ചത്.
ഈ പരിപാടിയുടെ ആശയം ഇഷ്ടപ്പെട്ടതുകൊണ്ടാണ്
വിധികര്‍ത്താവാകാന്‍ തീരുമാനിച്ചത് മീന പറയുന്നു. സാന്ത്വനം എന്ന ചിത്രത്തിലൂടെ
സുരേഷ് ഗോപിയുടെ മകളുടെ റോള്‍ ചെയ്തുകൊണ്ടാണ് മീന മലയാളസിനിമയില്‍ അരങ്ങേറ്റം
കുറിച്ചത്. പിന്നീട് സുരേഷ് ഗോപി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ നടന്മാരുടെ
നായികയായി ഒട്ടേറെ ചിത്രങ്ങളില്‍ മീന അഭിനയിച്ചു.