കണ്മുന്പിമ്പില് കണ്ടീടുംനിന്നാനനം
കുരുങ്ങിക്കിടക്കുന്നു കണ്മാറിലിന്നു
കുടഞ്ഞിട്ടില്ലാകാര്യം കഴുകീട്ടില്ലാകാര്യം
കരളെടുത്തീടാന്
കരുതിപ്പുറപ്പെട്ടാല്
കിട്ടിയനേരത്തു കൂട്ടിക്കിഴിച്ചിട്ട്
കായിതംപലതങ്ങു കീറിക്കളഞ്ഞിട്ടും
കരികൊണ്ടാവദനത്തെ കലുഷമാക്കീട്ടും
കിന്നാരത്തിനെന്തേ കുറവൊന്നുംകാണാത്തെ!
കത്തുന്നകണ്ണിലെ
കനലണച്ചീടുവാന്
കുളത്തില്മുങ്ങീയങ്ങു
കയറിവന്നപ്പോളും
കര്പ്പൂരംതാലത്തില് കത്തിച്ചുപിടിച്ചുനീ
കാങ്കദേവിയായ്
കത്തിനിന്നാടുന്നു.
കല്ലാമെന്മനമുരുക്കി
കൂജയിലാക്കിനീ
കുടിച്ചുവറ്റിച്ചല്ലോ കണമ്പോലുമില്ലാതെ
കിന്നാരംകാട്ടാതെ
കടന്നുകളഞ്ഞപ്പോളും
കൂടെവന്നല്ലോ കലിംഗാംഗനെനീ
കൂട്ടിനുവിളിച്ചാല്
കൂടെവന്നീടുമോ
കൂടുംതുറന്നുനിന്നാകാരത്തില്
കൂട്ടിലെചിത്രമോ
കരിച്ചീടുന്നിന്നിതാ
കാണേണ്ട കാലിതചിത്രങ്ങളെ
കൂടെവിളിക്കുന്നു
കടന്നുവന്നീടുക
കാണിക്കാംഞാന്ദീപം കെട്ടീടുംവരെ
കാന്തനാംകനീനകന്
കാത്തിരുന്നീടുന്നു
കടന്നുവന്നീടുന്ന കാലടിയൊച്ചയ്ക്കായ് !