ന്യൂഡല്‍ഹി: വോട്ടിന് കോഴക്കേസില്‍, രാജ്യസഭാംഗം അമര്‍സിങ് ഡല്‍ഹി
ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി. നേരത്തെ അമര്‍സിങ് സമര്‍പ്പിച്ച രണ്ട്
ജാമ്യാപേക്ഷകള്‍ ഡല്‍ഹി കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും
ഹൈക്കോടതിയെ സമീപിച്ചത്. പാര്‍ലമെന്ററി ജനാധിപത്യത്തെ അവഹേളിക്കുക എന്ന
ഉദ്ദേശത്തോടെ ആസൂത്രണം ചെയ്ത സംഭത്തില്‍ അമര്‍സിങ് മുഖ്യപങ്കു
വഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നേരത്തെ ജാമ്യാപേക്ഷകള്‍ തള്ളിയത്.
ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന അമര്‍സിങ് ആരോഗ്യപരമായ
കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചത്.
സപ്തംബര്‍ ആറിനാണ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 12ന്
ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അമറിന് സപ്തംബര്‍ 15ന് കോടി ഇടക്കാല ജാമ്യം
അനുവദിച്ചിരുന്നു.