ബാംഗ്ലൂര്‍ : കോയമ്പത്തൂര്‍ പ്രസ് ക്ലബിനു സമീപത്തുനിന്ന് ബോംബ് കണ്ടെടുത്ത
കേസുമായി ബന്ധപ്പെട്ട് പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മഅദനിയില്‍
നിന്ന് കോടതി വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കും. തിങ്കളാഴ്ച
ഉച്ചയ്ക്ക് രണ്ടര മണിക്ക് ബാംഗ്ലൂരിലെ പാരപ്പന അഗ്രഹാര ജയിലില്‍ വച്ചാണ്
വീഡിയോ കോണ്‍ഫറന്‍സ് നടത്തുക.
ബാംഗ്ലൂര്‍ സ്ഫോടനപരമ്പരക്കേസുമായി
ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മഅദനിയെ വിമാനമാര്‍ഗം എത്തിച്ച്
കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ വിചാരണ കോടതി നേരത്തെ അനുമതി
നല്‍കിയിരുന്നു. എന്നാല്‍, ഇതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍
ഒരുക്കാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്ന്
മണിക്ക് ഹാജരാക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.