ദുബായ്: വൈക്കം ചക്കുങ്കല്‍ പരേതനായ ജയിംസ് ചക്കുങ്കലിന്റെ ഭാര്യ മേരി
ജെയിംസ്(86) ദുബായില്‍ നിര്യാതയായി. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈക്കം
പുത്തനങ്ങാടി കുടുംബാംഗമാണ് പരേത.
മക്കള്‍: എയ്ഞ്ചല്‍ മേരി
കുറുപ്പംപറമ്പില്‍ (ചങ്ങനാശേരി), റോസ് ജോസ് കോട്ടിയിരിക്കല് (എറണാകുളം), ജോസഫ്
ജെയിംസ് (ദുബായ്), ഐസക് ജോര്‍ജ് (വൈക്കം), ടോണി ജെയിംസ് (വൈക്കം). മൃതദേഹം
വെള്ളിയാഴ്ച രാവിലെ നാട്ടില്‍ എത്തിക്കും. സംസ്കാരം ശനിയാഴ്ച വൈക്കം സെന്റ്
ജോസഫ് ഫൊറോനാ പള്ളിയില്‍.