ചുംബന സീനില്‍ അഭിനയിക്കാന്‍ ഇനി താത്പര്യമില്ലെന്ന് ബോളിവുഡ് നടി കരീന കപൂര്‍.
സെയ്ഫ് അലി ഖാനുമായുള്ള വിവാഹശേഷം കരീന ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും
സീനുകളില്‍ മാറ്റം വരുത്തുന്നതിലുമെല്ലാം വളരെയേറെ ജാഗ്രത
പാലിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ബോളിവുഡിലെ 'സീരിയല്‍ കിസ്സര്‍'
എന്നാണ് നടന് ഇമ്രാന് ഹഷ്മിയ്ക്ക് പ്രേക്ഷകരും മാധ്യമങ്ങളുമെല്ലാം
നല്‍കിയിരിക്കുന്ന വിളിപ്പേര്. ഇടക്കിടെ വന്നുപോകുന്ന ചൂടന്‍ ചുംബനരംഗങ്ങള്‍
ഇമ്രാന്റെ ചിത്രങ്ങളുടെപ്രത്യേകതയാണ്. മാത്രമല്ല ചുംബനസീനുകള്‍ താരത്തിന്റെ
ഭാഗ്യമായിട്ടാണ് കരുതിപ്പോരുന്നത്. ചുംബനരംഗങ്ങളില്ലാത്ത ഇമ്രാന് ഹഷ്മി
ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്.
ബഡ്തമീസ് ദില്‍ ആണ് ഹഷ്മിയുടെ
ഏറ്റവും പുതിയ ചിത്രം. ചുംബനസീനില്ലാത്ത തന്റെ ചിത്രങ്ങള്‍ എല്ലാം പൊളിയുമെന്ന
വിശ്വാസമുള്ള ഹഷ്മി, ചിത്രത്തിന്റെ നിര്‍മ്മാതാവായ ഏക്ത കപൂറിനോട് ചിത്രത്തില്‍
ചുംബനസീനുകള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുവത്രേ.
എന്നാല്‍
ചിത്രത്തിലെ നായികയായ കരീന കപൂര്‍ ചുംബനസീനില്‍ അഭിനയിക്കാന്‍ തയ്യാറല്ലാത്തതിനാല്‍
ഹഷ്മിയുടെ റിക്വസ്റ്റ് നിരസിക്കപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍.