ഡാളസ് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ് ഭദ്രാസന യുവജന സഖ്യത്തിന്റെ പതിമൂന്നാമത് ദേശീയ സമ്മേളനം ഒക്ടോബര്‍ ഒന്‍പതിന് ഡാളസ് സെന്റ് പോള്‍സ് ദേവാലയത്തില്‍ സമാപിച്ചു.
'വ്യത്യസ്ത സംസ്കാരങ്ങളില്‍ ജീവിക്കുന്ന സുവിശേഷം എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയം. സല്‍ഗുണ സമ്പൂര്‍ണരായി കല്പനകള് പാലിച്ച് ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിപ്പാനും ഭൗതികസംസ്കാരം വെടിഞ്ഞ് ആത്മീക സംസ്കാരത്തില്‍ അധിഷ്ഠിതമായ ജീവിതശൈലിയില്‍ ദിനംതോറും ജീവിക്കുവാനും ശുശ്രൂഷാമധ്യേ നടത്തിയ പ്രസംഗത്തില്‍ ഭദ്രാസനാധിപന്‍ റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ആഹ്വാനം ചെയ്തു.
സമാപന സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോ ഷ്യസ് അധ്യക്ഷത വഹിച്ചു. പ്രഫ. ജേക്കബ് ജോര്‍ജ്, ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ജോസ് ടി. ഏബ്രഹാം, സെക്രട്ടറി ജോണ്‍ വര്‍ഗീസ്, ബിനു സി. തോമസ് (കൗണ്‍സില്‍ അംഗം), കോണ്‍ഫറന്‍സ് കമ്മിറ്റി അധ്യക്ഷനും സെന്റ് പോള്‍സ് ഇടവക വികാരിയുമായ റവ. എ.പി. നോബിള്‍, റവ. സഖറിയ ജോണ്‍ എന്നിവരും പങ്കെടുത്തു.
ഡാളസ് സെന്റ് പോള്‍സ് ഇടവക യുവജനസഖ്യം ആയിരുന്നു പതിമൂന്നാമത് ദേശീയ സമ്മേളനത്തിന്റെ സംഘാടകര്‍ . വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നല്കി. ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക യുവജനസഖ്യം ഏറ്റവും പോയിന്റ് നേടി ട്രോഫി കരസ്ഥമാക്കി.
റവ. എ.പി. നോബിള്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ എഡിസണ് കെ. ജോണ്‍ വൈസ് പ്രസിഡന്റ്), ബാബു പി. സൈമണ്‍ (കണ്‍വീനര്‍), ലിജു തോമസ്, വിനോദ് ചെറിയാന് , ഷിബു ജോസഫ്, ബിന്ദു റെജി, തോമസ് കെ. ജോര്‍ജ്, നിഷ ജേക്കബ്, രജിത്ത് കെ.എം., കെസിയ ചെറിയാന് , തോമസ് മാത്യു, മിനി കോശി, അനുപ സ്കറിയ, ജേക്കബ് ഏബ്രഹാം, ഹാപ്പി ജോര്‍ജ് എന്നിവര്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.
ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ജനറല്‍ കണ്‍വീനറും യുവജനസഖ്യം ഭദ്രാസന ട്രഷററുമായ ബാബു പി. സൈമണ്‍ നന്ദി പ്രകാശിപ്പിച്ചു. ലീന പണിക്കര്‍ അവതാരകയായിരുന്നു.
വാര്‍ത്ത അയച്ചത്: ആന്‍ഡ്രൂസ് അഞ്ചേരി