മിലാന്: ഇറ്റലിയിലെ മിലാനില്‍ ഭാരതത്തിന്റെ പ്രഥമവിശുദ്ധയായ വിശുദ്ധ
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മിലാന് സെന്റ് തോമസ് കാത്തലിക് കമ്മറ്റിയുടെ
ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 23 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന്
ഇന്സിറാനോ (കിരശൃമിീ) യില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
ആഘോഷമായ
ദിവ്യബലി, പ്രസംഗം, നെവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.
തിരുക്കര്‍മ്മങ്ങളില്‍
പങ്കെടുത്ത് വിശുദ്ധയുടെ മാധ്യസ്ഥംവഴി അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും
ക്ഷണിക്കുന്നതായി തിരുനാള്‍ കമ്മറ്റിക്കുവേണ്ടി ഫാ. ജെറി ഞാളിയത്ത്
അറിയിച്ചു.
തിരുനാളിന് ഒരുക്കമായി ഒക്ടോബര്‍ 16 ന് (ഞായര്‍) ഏകദിന
ധ്യാനവും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ജോയി 3203524831, ടോമി വി. 0239002848, ഷാജി 024980975, ജോസ്
3389254873, ടോമി കെ.3485423193, സാബു 3287186864,ഷിജു 3279430913, ബിനോയ്
3881762678.
വേദി: Parrochia S Maria Assunta,Via Italia 34, Incirano,
20037, Paderno Dugnano.