സൂപ്പര്‍ താരം നയന്‍താര ഉടന്‍ മലയാളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. തമിഴിലും
തെലുങ്കിലുമായി തിരിക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂകളാണ് നയന്‍താരയ്ക്കുള്ളത്. വരും
മാസങ്ങളില്‍ ചില സിനിമകളും റിലീസാകുന്നുണ്ട്. അതിന്റെ പ്രചരണ പരിപാടികളുടെ
തിരക്കിലുമാണ് നയന്‍താരയിപ്പോള്‍. ഈ തിരക്കുകള്‍ക്കിടയില്‍ മലയാളത്തില്‍
അഭിനയിക്കാന്‍ നയന്‍താരയ്ക്ക് സമയമില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങള്‍
പറഞ്ഞു. ഉദയനിധി സ്റ്റാലിന് നായകനാകുന്ന ഇത് കതിര്‍വേലന്‍ കാതലി,?
ആര്യയ്ക്കൊപ്പം രാജ റാണി, അനാമിക തുടങ്ങിയ ചിത്രങ്ങളിലാണ് നയന്‍താര ഇപ്പോള്‍
അഭിനയിച്ചു വരുന്നത്.
പൃഥ്വിരാജിനെ നായകനാക്കി മധുപാല്‍ ഒരുക്കുന്ന
ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ മടങ്ങിയെത്തുമെന്നായിരുനേരത്തെ
റിപ്പോര്‍ട്ടുണ്ടായിരുന്നു.