Image

രണ്ടാമൂഴം തേടുന്ന സൗത്ത്‌ കരോളിന ഗവര്‍ണര്‍ നിക്കി ഹേലി (വിന്‍സെന്റ്‌ ഇമ്മാനുവേല്‍)

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 25 September, 2013
രണ്ടാമൂഴം  തേടുന്ന  സൗത്ത്‌ കരോളിന ഗവര്‍ണര്‍ നിക്കി ഹേലി (വിന്‍സെന്റ്‌ ഇമ്മാനുവേല്‍)
ഫിലാഡല്‍ഫിയ: അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ബിസിനസ് രംഗം മെച്ചപ്പെടുത്തുവാനും അതു വഴി കൂടുതല്‍ ജോലി സാധ്യത ഉറപ്പാക്കനും മൂന്നു വര്‍ഷത്തെ ഭരണം കൊണ്ടു കഴിഞ്ഞതായി സൗത്ത് കരലിന ഗവര്‍ണര്‍ നിക്കി ഹേലി.

വില്ലനോവ യൂണിവേഴ്‌സിറ്റി കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് നടത്തിയ ഫണ്ട് റെയ്‌സിംഗ് ഡിന്നറി റില്‍ സംസാരിക്കുകയായിരുന്നു സ്‌ടേറ്റിലെ 116-)മത് ഗവര്‍ണറായ ഈ ഇന്ത്യാക്കാരി.

അടൂത്ത വര്‍ഷം ഹേലി (37) രണ്ടാം വട്ടവും തെരെഞ്ഞെടുപ്പിനെ നേരിടുന്നു. മികച്ച ഭരണാധികാരി എന്നു പേരെടുത്ത അവര്‍ക്ക് രണ്ടാമൂഴം ലഭിക്കുക എളുപ്പമായിട്ടാണു പൊതുവെ കരുതുന്നത്

ഇന്ത്യന്‍ വംശജരായ രണ്ടുപേരാണ് അമേരിക്കയില്‍ ഗവര്‍ണര്‍മാരായിട്ടുള്ളത്. ലൂയിസിയാനയിലെ ബോബി ജിന്‍ഡാലാണ് മറ്റൊരു ഗവര്‍ണര്‍.

ഡോ. എം.വി. പിള്ള, തമ്പി ചാക്കോ, ബോബി ജേക്കബ് (മുന്‍ ഫൊക്കാനാ സെക്രട്ടറി), വിന്‍സെന്റ് ഇമ്മാനുവേല്‍ എന്നിവരാണ് മലയാളികളായി ഈ വിരുന്നില്‍ പങ്കെടുത്തത്.

വീട്ടിലെ ലിവിംഗ് റൂമില്‍ തുടങ്ങിയ ചെറിയ തുണി കച്ചവടത്തിന്റെ ബുക്ക് കീപ്പര്‍ ആയിട്ടാണ് താന്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നു സിക്ക്കാരായ മാതാപിതാക്കളുടെ പുത്രിയായ ഹേലി പറഞ്ഞു. പതിമൂന്നാം വയസില്‍ ആയിരുന്നു അത്.

ബിസിനസില്‍ ഒരു ഡോളര്‍ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും, ഗവണ്‍മെന്റ് അത് എത്ര ലാഘവത്തോടെയാണ് പിടിച്ചു പറിക്കുന്നതെന്നും വളരെ ചെറുപ്പത്തിലേ മനസിലാക്കി. അതിന് മാറ്റം വരുത്താനായിട്ടാണ് മത്സരിച്ചത്.

ജോബ്‌സ്...ജോബ്‌സ് എന്ന വാക്ക് മുന്‍നിര്‍ത്തിയാണ് ഗവര്‍ണറായതിനു ശേഷമുള്ള പ്രവര്‍ത്തനം. അതിനായി, ഇപ്പോഴുള്ള ബിസിനസുകള്‍ക്ക് ഗവണ്‍മെന്റിന്റെ സഹായം നല്‍കാനാണ് ശ്രമിക്കുന്നത്്.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ 
'It is a great day in South Carolina' How may I help you എന്നാണ് ഫോണില്‍ ഉത്തരം പറയുന്നത്്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ബിസിനസിനുവേണ്ട എല്ലാ സഹായങ്ങളും സൗത്ത് കരോളിന ഗവണ്‍മെന്റ് ചെയ്യുന്നു. ബോയിംഗിനുവേണ്ടി ഒട്ടേറെ പ്ലെയിനുകളും, ബിഎംഡബ്ല്യു കാറുകളും സൗത്ത് കരലിനയില്‍ നിര്‍മ്മിക്കുന്നു.

ഒട്ടേറെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. യൂണിയനുകള്‍ ഇല്ലാത്ത സ്‌റ്റേറ്റാണ് സൗത്ത് കരോളിന. ഗവണ്‍മെന്റ് ആവശ്യമില്ലാത്ത നിബന്ധനകളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് നിക്കി ഹേലിയുടെ അഭിപ്രായം. ജോലിക്കാര്‍ക്ക് ന്യായമായ ശമ്പളം തൊഴിലുടമ നല്‍കണമെന്നും ഇവര്‍ നിഷ്‌കര്‍ഷിക്കുന്നു.

ഭര്‍ത്താവ് മൈക്കള്‍ ഹേലി അഫ്ഗാനിസ്ഥാനില്‍ സൈനിക സേവനം അനുഷ്ഠിക്കുന്നു. 15 ഉം, 12 ഉം വയസുള്ള രണ്ടു കുട്ടികള്‍.

നിക്കി ഹേലിയെപ്പോലുള്ളവരുടെ നേട്ടം ഇന്ത്യന്‍ വംശജര്‍ക്ക് പ്രചോദനമുളവാക്കുന്നതാണെന്ന് ഡോ. എം.വി പിള്ള പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്ക് കണ്ടു പഠിക്കാവുന്ന ഒരു റോള്‍ മോഡലാണ് ഈ ഗവര്‍ണര്‍ എന്ന് ഫൊക്കാനാ പ്രവര്‍ത്തകന്‍ തമ്പി ചാക്കോ അഭിപ്രായപ്പെട്ടു.
രണ്ടാമൂഴം  തേടുന്ന  സൗത്ത്‌ കരോളിന ഗവര്‍ണര്‍ നിക്കി ഹേലി (വിന്‍സെന്റ്‌ ഇമ്മാനുവേല്‍)
രണ്ടാമൂഴം  തേടുന്ന  സൗത്ത്‌ കരോളിന ഗവര്‍ണര്‍ നിക്കി ഹേലി (വിന്‍സെന്റ്‌ ഇമ്മാനുവേല്‍)
രണ്ടാമൂഴം  തേടുന്ന  സൗത്ത്‌ കരോളിന ഗവര്‍ണര്‍ നിക്കി ഹേലി (വിന്‍സെന്റ്‌ ഇമ്മാനുവേല്‍)
രണ്ടാമൂഴം  തേടുന്ന  സൗത്ത്‌ കരോളിന ഗവര്‍ണര്‍ നിക്കി ഹേലി (വിന്‍സെന്റ്‌ ഇമ്മാനുവേല്‍)
രണ്ടാമൂഴം  തേടുന്ന  സൗത്ത്‌ കരോളിന ഗവര്‍ണര്‍ നിക്കി ഹേലി (വിന്‍സെന്റ്‌ ഇമ്മാനുവേല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക