മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും തടഞ്ഞു നിര്‍ത്തി ജീവനെടുക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ കാടത്തം കാണിക്കുന്നതിനു മുമ്പ് ആലോചിക്കണം ഇത് കേരളമാണ് അവിടുത്തെ ജനങ്ങള്‍ ബുദ്ധിരാക്ഷസരാണ്. എ.കെ.ജി സെന്ററിലെയും കണ്ണൂര്‍ ജയരാജ ലോബി ഗുണ്ടകളെയും തിരിച്ചറിയാന്‍ കഴിവുള്ളവരാണ് കേരളീയര്‍. ഈ ശുദ്ധ തെമ്മാടിത്തം കാണിക്കുന്നവരെ കേരള ജനത ഒരിക്കലും അംഗീകരിക്കുകയില്ല.
സമരമുറകളിലും, ഹര്‍ത്താലിലും, ബന്തുകളിലും, രാഷ്ട്രീയ കൊലപാതകങ്ങളുടെ ഊരാക്കുടക്കുകളിലും നിന്നും പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഗതിമുട്ടിയ പിണറായി ജയ,വിജയന്മാര് ആയിരത്തില്‍പരം ക്രിമിനലുകളെ ഉള്‍പ്പെടുത്തി ജനപ്രതിനിധികളെ അപായപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയത് കേരള ജനത, കേരളത്തിലെ ഓരോ വോട്ടര്‍മാരും തിരിച്ചറിഞ്ഞു. അതോടെ കമ്മ്യൂണിസത്തിന്റെ വശപ്പെട്ടിയിലേക്കുള്ള അവസാന ആണികളും ഓരോരുത്തരായി ബാലറ്റുപേപ്പറിലൂടെ ആഞ്ഞടിക്കും. കോണ്‍ഗ്രസ്സും യുഡിഎഫും അതിശക്തമായി വീണ്ടും ഭരിക്കും. കേരളം കമ്മ്യൂണിസ്റ്റ് കാടത്തഭരണത്തിനോ, അക്രമണത്തിനോ അവസരം തരില്ല. ഇത് ഉമ്മന്‍ചാണ്ടി ചുരത്തിയ രക്തത്തിന്റെ വിലയായി കരുതുക. അമ്പേ ലോകത്തെവിടെയും നശിച്ചുപോയ കമ്മ്യൂണിസം ഇനി കേരളത്തിലും അതേ ഗതി പിന്തുടരും. വികസന വിരുദ്ധരെ ഇനിയും അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ പിച്ചിച്ചീന്തും. വിദേശമലയാളികള്‍, എല്ലാ പ്രവാസികളും കക്ഷി, ജാതി, വ്യത്യാസമില്ലാതെ ഈ കിരാത ആക്രമണത്തെ അപലപിച്ചു കഴിഞ്ഞു. ചില സംഘടനാ നേതാക്കള്‍ ഈ അവസരം മുതലെടുത്ത് തങ്ങളുടെ സംഘടനകളെ പരസ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ പഴയ ഫയല്‍ ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തി സ്വയം പര്യപ്പെടുത്താന് ശ്രമക്കുന്നത് വിഷയത്തില്‍ നിന്നു ഓടി ഒളിക്കുന്നത് ശരിയായ പ്രവണതയല്ല.
ഈ ആക്രമണം സമൂഹത്തിനു ചേര്‍ന്നതല്ല. കിരാതമാണ് കാടത്വമാണ് ശക്തമായ പ്രതിഷേധം അറിയിക്കുന്നു.