ഹൂസ്റ്റണ്‍ : 'ദി ഹീലിംഗ് ഗോഡി'ന്റെ വന്‍വിജയത്തിനു ശേഷം ഗാനരചയിതാവും,
ഗായകനുമായ സജി പുല്ലാടും, യുവസംഗീത സംവിധായകന് രഞ്ജിത്ത് ക്രിസ്റ്റിയും
ചേര്‍ന്നൊരുക്കുന്ന "ഇമ്മാനുവേല്‍ " എന്ന ഗാനോപഹാരത്തിലേക്ക് പ്രവാസി
മലയാളികളായ മികച്ച ഗായകര്‍ക്ക് അവസരം നല്കുന്നു.
പ്രശസ്ത ചലച്ചിത്ര പിന്നണിഗായരായ എം.ജി. ശ്രീകുമാര്‍ , ബിജു നാരായണന് ,
സുജാത എന്നിവര്‍ക്കൊപ്പം, ക്രിസ്തീയ ഭക്തി ഗാനലാപനരംഗത്തെ പ്രശസ്തരും
അണിനിരക്കുന്നു. ക്രിസ്തുമസ് ഗാനങ്ങള്‍ ഉള്‍പ്പെടെ 45 ഓലം ഗാനങ്ങള്‍ ഈ
സംഗീത ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. MP3 ആയി പുറത്തിറങ്ങുന്ന
ഗാനമാലികയുടെ പ്രകാശനം ക്രിസ്തുമസ്സിന് മുന്‍പ് നടക്കുമെന്ന് സജി പുല്ലാട്
അറിയിച്ചു.
ആല്‍ബത്തില്‍ ഗാനം ആലപിക്കുവാന്‍ താല്പര്യമുള്ളവര്
ബന്ധപ്പെടുക. 832-633-3230
സജി പുല്ലാട്