ഡാലസ്: കവിയും ഗാനരചയിതാവും നടനുമായിരുന്ന മുല്ലനേഴി നീലകണ്ഠന് നമ്പൂതിരിയുടെ
നിര്യാണത്തില്‍ അന്തര്‍ദേശീയ മലയാവേദി അനുശോചനം രേഖപ്പെടുത്തി. രണ്ടു പ്രാവശ്യം
സംസ്ഥനസാഹിത്യപുരസ്ക്കാരവും സാഹിത്യസ്നേഹികളുടെ ഹൃദയവും നേടിയ മുല്ലനേഴിയുടെ
മരണത്തോടു കേരളസാംസ്ക്കാരിക വകുപ്പു പ്രകടിച്ച കടുത്ത അനാദരവ് തികച്ചും
ദൗര്‍ഭാഗ്യകരമാണ്. ഒരുപക്ഷെ സാംസ്ക്കാരിക വകുപ്പു രണ്ടായി വിഭജിച്ചു രണ്ടു
മന്ത്രിമാരുടെ കീഴിലാക്കിയതുകൊണ്ടോ, അതിലൊരു ശാഖയുടെ മന്ത്രിയായ കെ.സി.ജോസഫിനു
സാംസ്ക്കാരിക നേതാക്കളെയും സാഹിത്യകാരന്മാരെയും തിരിച്ചറിയുവാന്‍ കഴിയാത്തതുകൊണ്ടോ
ആകാം ഇത്തരമൊരു നിരാകരണം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു സംശയിക്കുന്നു.
എന്തായാലും ഇനിയെങ്കിലും ഈ വിധത്തിലുള്ള അനാദരവുകള്‍ സാംസ്ക്കാരികവകുപ്പിന്റെ
ഭാഗത്തു നിന്നും ഉണ്ടാവുകയില്ലെന്നു പ്രതീക്ഷിക്കുന്നതായി മലയാളവേദി പ്രസിഡന്റ്
ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.