മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കോര്‍ക്കില്‍ സ്വീകരണം നല്കി
സാബു ചുണ്ടക്കാട്ടില്‍ Published on 27 October, 2011
കോര്‍ക്ക്: ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുകെ
സന്ദര്‍ശിക്കുന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കോര്‍ക്കിലെ
മലയാളി സമൂഹം സ്വീകരണം നല്കി. അയര്‍ലന്‍ഡിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ
നോക്കില്‍ ദിവ്യബലി അര്‍പ്പിച്ച് രൂപതാംഗങ്ങളുമായി കൂടിക്കാഴ്്ച നടത്തിയ
ശേഷമാണ് ബിഷപ് കോര്‍ക്കിലെത്തിയത്. കോര്‍ക്ക് സിറോ മലബാര്‍ ചാപ്ലെയിന്‍ ഫാ.
പോള്‍ പയ്യപ്പള്ളിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
തുടര്‍ന്നു
നടന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മികത്വം വഹിച്ചു. കമ്മിറ്റി
അംഗങ്ങളുമായി ചര്‍ച്ച നടത്തി. ചങ്ങനാശേരി അതിരൂപതാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് ആന്ട്രിമിലെ സെന്റ് ജോസഫ് പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ബിഷപ്
സ്വീകരണ പരിപാടിയിലും പങ്കെടുക്കും. രൂപതാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും
ചെയ്യും.
പള്ളിയുടെ വിലാസം:
St. Joseph Church 56, Greystone
Road Antrim BT 41 1HD
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല