Image

എല്ലാവരും എന്തിന്‌ തന്നെ വേട്ടയാടുന്നു: ആന്‍ഡ്രിയ

Published on 18 December, 2013
എല്ലാവരും എന്തിന്‌ തന്നെ വേട്ടയാടുന്നു: ആന്‍ഡ്രിയ
പ്രണയത്തിന്റെ പേരില്‍ എല്ലാവരും എന്തിന്‌ തന്നെ വേട്ടയാടുന്നുവെന്ന്‌ നടി ആന്‌ഡ്രിയ ചോദിക്കുന്നു.
എങ്ങോട്ടുതിരിഞ്ഞാലും തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ മാത്രം. എന്തിനാണ്‌ ദൈവം തന്നോടിങ്ങനെ ശത്രുതകാണിയ്‌ക്കുന്നതെന്ന്‌ അറിയില്ലെന്നുംആന്‍ഡ്രിയ പറയുന്നു.

ആന്‍ഡ്രിയ ആദ്യം അകപ്പെട്ട ഗോസിപ്പ്‌ ഗായകന്‍ അനിരുദ്ധ്‌ രവിചന്ദുമായുള്ള പ്രണയമായിരുന്നു. ഇവര്‍ രണ്ടുപേരുമൊന്നിച്ച്‌ ഒരു ചടങ്ങിനിടെ ചുംബിയ്‌ക്കുന്ന ചിത്രം നെറ്റില്‍ ആകെ പരക്കുകയും ഏറെനാള്‍ ഗോസിപ്പ്‌ കോളങ്ങളില്‍ ഇത്‌ സ്ഥിരം വാര്‍ത്തയാവുകയും ചെയ്‌തിരുന്നു.

അതിനിടെയാണ്‌ ആന്‍ഡ്രിയയോട്‌ പ്രണയമുണ്ടെന്ന്‌ മലയാളി താരം ഫഹദ്‌ ഫാസില്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്‌. ഇതോടെ ആന്‍ഡ്രിയയും ഫഹദും പ്രണയത്തിലാണെന്ന്‌ വാര്‍ത്തകള്‍ വന്നു. ഫഹദ്‌ പറഞ്ഞത്‌ സ്വന്തം ഇഷ്ടത്തിന്റെ കാര്യമാണോ, ആന്‍ഡ്രിയയ്‌ക്ക്‌ തിരിച്ച്‌ ഇഷ്ടമുണ്ടോയെന്നുള്ള കാര്യങ്ങളൊന്നും ആരും ചോദിച്ചില്ല. രണ്ടുപേരും കടുത്ത പ്രണയത്തിലാണെന്നും വീട്ടുകാരെ ധിക്കരിച്ച്‌ വിവാഹം നടത്തുമെന്നുമെല്ലാം വാര്‍ത്ത വന്നു.

ഇപ്പോഴത്തെ പുതിയ പ്രശ്‌നം നടന്‍ ചിമ്പുവിന്റെ പ്രണയവുമായി ബന്ധപ്പെട്ടതാണ്‌. ചിമ്പുവും ഹന്‍സികയും തമ്മിലുള്ള പ്രണയം തകരാന്‍ കാരണം ആന്‍ഡ്രിയയാണെന്നാണ്‌ കോളിവുഡിലെ പുത്തന്‍ വാര്‍ത്ത. ഇത്‌ തന്നെ വല്ലാതെ ഉലച്ചിരിക്കുകയാണെന്നാണ്‌ ആന്‍ഡ്രിയ പറയുന്നത്‌.
എല്ലാവരും എന്തിന്‌ തന്നെ വേട്ടയാടുന്നു: ആന്‍ഡ്രിയ
എല്ലാവരും എന്തിന്‌ തന്നെ വേട്ടയാടുന്നു: ആന്‍ഡ്രിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക