ഷിക്കാഗോ: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ യു.ഡി.എഫ് ഷിക്കാഗോ അനുശോചനം
രേഖപ്പെടുത്തി. നല്ലൊരു നിയമസഭാ സമാജികനായ ടി.എം. ജേക്കബിന്റെ നിര്യാണം യു.ഡി.എഫ്
സര്‍ക്കാരിന് എണ്ണത്തിലും ഗുണത്തിലും തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വളരെ വാശിയേറിയ പോരാട്ടത്തിലൂടെ കുറഞ്ഞ
ഭൂരിപക്ഷത്തിലാണെങ്കിലും വിജയിച്ചപ്പോള്‍ ജേക്കബിനേക്കാളേറെ സന്തോഷിച്ചത്
യു.ഡി.എഫ് ആണ്.
ഇതൊരു നികത്താനാവാത്ത നഷ്ടം തന്നെയാണെന്ന് ഷിക്കാഗോ
യു.ഡി.എഫ് ചെയര്മാന് ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, യു.ഡി.എഫ് കണ്‍വീനര്‍
ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് എന്നിവര്‍ തങ്ങളുടെ അനുശോചന സന്ദേശത്തില്‍
അറിയിച്ചു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന് നായര്‍,
വര്‍ക്കിംഗ് പ്രസിഡന്റ് തോമസ് മാത്യു, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ്
ജെയ്ബു മാത്യു, വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവരും മറ്റ്
നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരും യോഗത്തില്‍ സന്നിഹിതരായിരുന്നു.