അറ്റ്ലാന്റ: 16 മാസക്കാലത്തോളം അറ്റ്ലാന്റയിലെ ക്നാനായ മക്കളുടെ
ഇടയനായി, ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് ഇടവകയുടെ വികാരിയായി
പ്രവര്‍ത്തിച്ച ഫാ: എബി വടക്കേക്കര അമേരിക്കയിലെ സേവനം മതിയാക്കി
ഇന്ത്യയിലേയ്ക്ക് പുതിയ ദൗത്വം ഏറ്റെടുക്കുന്നതിനായി പോകുന്നത് കൊണ്ട്
ഒക്ടോബര്‍ 23-ാം തിയ്യതി രാവിലെ ദിവ്യബലിയെ തുടര്‍ന്ന് സ്നേഹോഷ്മളമായ
യാത്ര അയപ്പ് നല്കി.
ക്നായി തൊമ്മന് ഹാളില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി സിബി വാഴക്കാലായില്‍ ,
റ്റോമി അറയ്ക്കല്‍ , മേരി തോമസ് എന്നിവര്‍ നേതൃത്വം നല്കി. അസോസ്സിയേഷനു
വേണ്ടി പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍ , പാരീഷ് കൗണ്‍സില്‍ അംഗം
ഷാജന് പൂവത്തുംമൂട്ടില്‍, സണ്‍ഡേ സ്ക്കൂള് സി.ആര്.ഇ മാത്യൂ വാലുച്ചിറി,
ആന്‍സി വെമാപ്പള്ളിക്കുഴി, എന്നിവര്‍ എബി അച്ചന്റെ പ്രവര്‍ത്തനങ്ങളെയും ,
ഇടവകയില്‍ നല്കിയ സേവനത്തെയും, സമുദായ വികസത്തിന് നല്കിയ സംഭാവനകളെയും
പ്രകീര്‍ത്തിച്ചു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് പലപ്പോഴും വേദി
സാക്ഷിയായി. കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരും
ആസ്ദിക്കുകയുണ്ടായി.
തന്റെ മറുപടി പ്രസംഗത്തില്‍ എബി അച്ചന് , തനിക്ക് അറ്റ്ലാന്റ നല്കിയ
സ്നേഹത്തിന് നന്ദി രേഖപ്പെടുത്തി. സജി, ലിസ്സി പാറാനിക്കല്‍ എന്നിവരുടെ
സ്നേഹത്തെ അച്ചന് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി. 16 മാസങ്ങള്‍ക്ക്
മുമ്പ് അറ്റ്ലാന്റയില്‍ വരികയും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ
എല്ലാവരുടെയും കൂട്ടുകാരനായി മാറിയ എബി അച്ചന്റെ കഴിവ് ഒന്നു വേറെ
തന്നെയാണ്.
കെ.സി.വൈ.എന്‍ ഭാരവാഹികളായ ജര്‍മി വാഴക്കാലായില്‍ , ജസ്റ്റിന് വേലിയാത്ത്
എന്നിവര്‍ പരിപാടികള്‍ അടുക്കും ചിട്ടയുമായി അവതരിപ്പിച്ചു. മാത്യൂ
വേലിയാത്ത് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എബി അച്ചന്റെ
മുന്പോട്ടുള്ള പ്രയാണത്തിന് ഏവരും ഭാവുകങ്ങള്‍ ആശംസിച്ചു. ജോണി
അമ്പലത്തിങ്കല്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തി. വൈകുന്നേരം 4 മണിയോടെ യാത്ര
അയപ്പ് പരിപാടികള്‍ക്ക് തിരശ്ശീല വീണു.