പ്രവാസികളെ ഉണരൂ ....രാജീവ് ജോസഫ് അവശനിലയില്‍........നിരാഹാര സമരം എട്ടാം ദിവസം.
Published on 13 January, 2014
ന്യൂഡെല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് രാജീവ് ജോസഫ് അവശനിലയിലായി. നിരാഹാര സമരം 8 ദിവസം പിന്നിട്ടിട്ടും കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളോ മറുപടിയോ ഉണ്ടായിട്ടില്ല. അവശനിലയില്‍ ജന്തര്‍ മന്തര്‍ റോഡില്‍ കിടക്കുന്ന രാജീവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുവാന്‍ പോലും കേന്ദ്ര ഗവണ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.
സമരത്തിനു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചെത്തുന്നവരെ പിന്തിരിപ്പിക്കുവാനുള്ള കുത്സിത ശ്രമങ്ങളാണ് ചില രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.പി മാരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമര മുഖത്തുനിന്നും മാധ്യമങ്ങളെ അകറ്റിനിര്‍ത്തുവാന്‍ ഡെല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചു രാഷ്ട്രീയ നേതാക്കള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും വിജയം വരെ നിരാഹാര സമരം തുടരുമെന്നും രാജീവ് ജോസഫ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രവാസി സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചുകടന്നിരിക്കുന്നു.
sare..eneettu po...oru pravaasiyum shayikkan varilla..eneettu po...jeevan vene veettilpo..
Proud Indian2014-01-13 19:07:04
What we need to do to help???
Jack Daniel2014-01-14 05:05:07
എന്താ പ്രവാസികൾ വെള്ളം അടിച്ചിട്ടിരിക്കുകായാണോ 'ഉണരാൻ' പറയാൻ ?
EM Stephen2014-01-14 10:46:59
WE,as a malayalee, no matter living any where in the Globe, should participate in this issue, one way or other, submitting request to area concerned MP, or MLA at this time without any delay.Also try to send Email to PM and all the National Party Learders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല