മലയാളത്തില്‍ വന്‍ വിജയം നേടിയ ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ നായിക
മീനയെ നായികയായി വേണ്ടെന്ന് നായകന് കമലഹാസന് പറഞ്ഞതായി റിപ്പോര്‍ട്ട്. ജീത്തു
ജോസഫ് തന്നെയാണ് ദൃശ്യം തമിഴിലും സംവിധാനം ചെയ്യുന്നത്.
വൈഡ് ആംഗിള്‍
ക്രിയേന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയാണ് ദൃശ്യം തമിഴില്‍ നിര്‍മ്മിക്കുക.
മോഹന്‍ലാലിന്റെ ഭാര്യ സഹോദരന് കൂടിയായ സുരേഷ് ബാലാജി നേരത്തേ തന്നെ ദൃശ്യത്തിന്റെ
തമിഴ് പതിപ്പിനുള്ള അവകാശം സ്വന്തമാക്കിയിരുന്നു. രജനീകാന്ത്, വിക്രം എന്നിവരാണ്
ദൃശ്യത്തിലെ നായകനാവാന്‍ ആദ്യം പരിഗണനയില്‍ ഉണ്ടായിരുന്നത്.
ഒരു കാലത്ത്
നായികയായി അഭിനയിച്ച നടിമാര്‍ പിന്നീട് അതേ നായകന്റെ അമ്മയായും അമ്മൂമ്മയായും
അഭിനയിക്കുന്നത് പുതുമയുള്ള കാര്യമല്ല. അവ്വൈ ഷണ്മുഖിയടക്കം കമലിന്റെ പല
ഹിറ്റുചിത്രങ്ങളിലും നായികയായിരുന്നു മീന. മാത്രമല്ല മലയാളവും തമിഴും
ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി
വര്‍ഷങ്ങളോളം നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. വിവാഹിതയായി അമ്മയായ ശേഷം
അഭിനയത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ദൃശ്യത്തിലെ വീട്ടമ്മയുടെ റോളില്‍ മികച്ച
അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തു.