പ്രതിപക്ഷ നേതാവിന്റേത് ഇരട്ടപ്പദവി അല്ലെന്ന് സര്‍ക്കാര്‍
Published on 05 November, 2011
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റേത് ഇരട്ടപ്പദവി അല്ലെന്ന് സര്‍ക്കാര്‍
ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി. പ്രതിപക്ഷ നേതാവ് ഇരട്ടപ്പദവി
വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു.
ഇരട്ടപ്പദവി വഹിക്കുന്ന അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് പരാതിയില്‍
ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേലാണ് ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ്
സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. നേരത്തെ ചീഫ് വിപ്പിന്റെ പദവി
സംബന്ധിച്ച പ്രശ്നത്തിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല