ചലച്ചിത്ര താരം മീരാജാസമിന്‍ വിവാഹിതയായി. ദുബായില്‍ സോഫ്ട്വയര് എന്‍ജിനിയറായ
തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ആണ് വരന്. ഇന്നലെ രാത്രി എട്ടരയോടെ മീരയുടെ
കടവന്ത്രയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്പെഷ്യല്‍ മാര്യേജ് പ്രകാരമായിരുന്നു
വിവാഹം. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം.
ചെന്നൈ
ഐ.ഐ.ടിയില്‍ നിന്ന് കന്പ്യൂട്ടര് സയന്‍സില്‍ ബി.ടെക് ബിരുദം നേടിയ അനില്‍
ദുബായിലെ മള്‍ട്ടിനാഷണല്‍ കന്പനിയില്‍ സോഫ്ട്വെയര് എന്‍ജിനീയറായി ജോലി
ചെയ്യുകയാണ്. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനാണ്
അനില്‍. തിരുവല്ല താഴയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പ്-ഏലിയാമ്മ
ദന്പതികളുടെ മകളാണ് മീര.
വിവാഹച്ചടങ്ങുകള്‍ 12ന് തിരുവനന്തപുരം പാളയം
എല്‍.എം.എസ് പള്ളിയില്‍ നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല