ഡാളസ്: ഡാളസ് സെന്റ് മേരീസ് യുവജനപ്രസ്ഥാനത്തിന്റെ വാര്‍ഷികാഘോഷം `Mesmerize'
നവംബര്‍ 19-ന് വൈകിട്ട് 5.30-ന് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ്
ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും.
പ്രസിദ്ധ മജീഷ്യന്‍
ഡേവിഡ് കില്ലി നൈറ്റ് അവതരിപ്പിക്കുന്ന മാജിക് ഷോ, ഡാളസിലെ വിവിധ
ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാന യൂണീറ്റുകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന
വിവിധ കലാപരിപാടികള്‍, ചര്‍ച്ചിലെ വിവിധ പോഷക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ
കലാപരിപാടികള്‍ എന്നവ ഉണ്ടായിരിക്കുന്നതാണ്.
ഇതോടൊപ്പം ഈവര്‍ഷത്തെ
ജീവകാരുണ്യ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ ടിക്കറ്റ് വിതരണോദ്ഘാടവും
നടത്തുന്നതാണ്.
വികാരി റവ.ഫാ. തമ്പാന് വര്‍ഗീസ്, യുവജനപ്രസ്ഥാനം
സെക്രട്ടറി പ്രിന്‍സ് ഏബ്രഹാം (214 723 5343), ട്രഷറര്‍ റ്റിജു ജോണ്‍ (214 223
2100), ജോയിന്റ് സെക്രട്ടറി മെറിന് മാത്യു, കണ്‍വീനേഴ്സ് ലിജിത്ത് മാത്യു,
റോജി ഏബ്രഹാം, നിഷ ഏബ്രഹാം, സോണി ബിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം
നല്‍കും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.