Image

ബാലനെതിരായ പരാമര്‍ശം ന്യൂനപക്ഷവിരുദ്ധം

Published on 10 November, 2011
ബാലനെതിരായ പരാമര്‍ശം ന്യൂനപക്ഷവിരുദ്ധം
ന്യൂഡല്‍ഹി: സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ എ.കെ.ബാലനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശം ന്യൂനപക്ഷ വിരുദ്ധമാണെന്ന് ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ തെളിവെടുപ്പിനായി നവംബര്‍ 20 ന് കേരളത്തിലെത്തുമെന്നും കമ്മീഷനംഗം ശിവണ്ണ ഡല്‍ഹിയില്‍ പറഞ്ഞു.

പി.സി.ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വമേധയാ തയ്യാറാവണമായിരുന്നുവെന്നും അത് ചെയ്യാതിരുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ശിവണ്ണ പറഞ്ഞു. പത്തനാപുരത്ത് നടന്ന ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് പി.സി.ജോര്‍ജ് എ.കെ.ബാലനെതിരെ പരാമര്‍ശം നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക