ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (MEANA)
യുടെ വാര്‍ഷികാഘോഷം ബാങ്ക്വറ്റോടും, വിവിധ കലാപരിപാടികളോടുംകൂടി നവംബര്‍ 12-ന്
ശനിയാഴ്ച ഒഹയര്‍ എയര്‍പോര്‍ട്ടിന് അടുത്തുള്ള ഷെറാട്ടണ്‍ ഒഹയര്‍ ഹോട്ടലില്‍
വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വൈകിട്ട് ആറുമണിക്ക്
ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ സാമൂഹ്യ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖ
വ്യക്തികള്‍ സംബന്ധിക്കും. ഈവര്‍ഷത്തെ `മലയാളി എന്‍ജിനീയര്‍ ഓഫ് ഇയര്‍ അവാര്‍ഡ്'
ഡോ. ജയകൃഷ്ണന് മേനോന് പി.എച്ച്.ഡിക്ക് തദവസരത്തില്‍ സമ്മാനിക്കും.
ആഘോഷപരിപാടികളില്‍ പങ്കുചേരുവാന്‍ എല്ലാ മലയാളി എന്‍ജിനീയര്‍മാരേയും
കുടുംബാംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും പ്രസിഡന്റ് സ്റ്റെബി തോമസും മറ്റ്
ഭാരവാഹികളും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റെബി തോമസ്
(630 863 4986), പി.എസ്. നായര്‍ (847 323 7236), ഗ്ലാഡ്സണ്‍ വര്‍ഗീസ് (847 561
8402), നാരായണന് നായര്‍ (847 366 6785).