ന്യൂയോര്‍ക്ക്: ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ശ്രീമതി ലീലാ മാരേട്ടിന്റെ
മാതാവ് റോസി തോമസ് എട്ടുപറയില്‍ (79) നിര്യാതയായി.
മുന്‍ തിരുവിതാംകൂര്‍
പ്രജാസഭ എം.എല്‍.എ.യും, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്,
ധര്‍മ്മോദയം ബാങ്ക് എന്നിവയുടെ സ്ഥാപകനും പ്രമുഖ ബിസിനസ്സുകാരനുമായിരുന്ന പരേതനായ
എ.ഐ. മാണി അക്കരപ്പറ്റിയുടെ മൂത്ത പുത്രിയാണ് പരേത.
ഭര്‍ത്താവ്: പരേതനായ
എന്‍.കെ. തോമസ് എട്ടുപറയില്‍ (പ്രിന്‍സിപ്പല്‍, നാഷണല്‍ കോളേജ്, ആലപ്പുഴ.
കെ.എസ്.യു., ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്നിവയുടെ സ്ഥാപകന്‍. ആലപ്പുഴ
ഡി.സി.സി.യുടെ മുന്‍ പ്രസിഡന്റ്. കെ.പി.സി.സി., എ.ഐ.സി.സി.
മെംബര്‍).
മക്കള്‍: ലീലാ മാരേട്ട്, മറിയാമ്മ മാത്യു, തങ്കമ്മ ജോസുകുട്ടി,
മാണി തോമസ്, മാത്യു തോമസ്, ഉഷ ബോബി (എല്ലാവരും യു.എസ്.എ.), കുരിയന്‍ തോമസ്
(കേരളം).
മരുമക്കള്‍: നൈനാന് മാരേട്ട്, മാത്യുസ് പനങ്ങോട്ടത്ത്,
ജോസുകുട്ടി ജോസഫ്, ബോബി തോമസ്, റാണി മാണി. കൂടാതെ പത്ത്
പേരക്കുട്ടികളുമുണ്ട്.
സംസ്ക്കാരം നവംബര്‍ 13 ഞായറാഴ്ച ആലപ്പുഴ മാര്‍
സ്ലീബാ പള്ളിയില്‍.
lmaret02@aol.com