ന്യൂയോര്‍ക്ക് : റോക്ക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറായി തിരഞ്ഞെടുക്കപ്പെട്ട
ആനി പോളിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ആശംസകള്‍
നേര്‍ന്നു. മികച്ച സാമൂഹിക നേതാവായ ആനി പോളിന്റെ വിജയം അമേരിക്കയിലെ
മലയാളി സമൂഹത്തിന് അഭിമാനമാണെന്ന് ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി
പറഞ്ഞു.
അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആനി
പോളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക്
പ്രൊവിന്‍സിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ചെയര്‍പേഴ്സണ്‍
ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ , പ്രസിഡന്റ് ജയകൃഷ്ണന് നായര്‍ എന്നിവര്‍
അറിയിച്ചു.
ഡബ്ല്യൂ.എം.സി ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ഭാരവാഹികളായ സോണി
വടക്കേല്‍ , സന്തോഷ് പാല, നിഷാദ് പയറ്റുതറ, സാബു കട്ടപ്പന, ജിം സിറിയക്,
നിബു വെള്ളവന്താനം, ഡോ.അജയന്‍പിള്ള, തോമസ് ചാമക്കാലാ, ഷാജി മാത്യൂ, ജോസി
ജെയിംസ്, ജോബി ജോസ്, ഏബ്രഹാം തോമസ്, ലീലാ പ്രസാദ് തുടങ്ങിയവര്‍
വ്യക്തിപരമായും കമ്മിറ്റിക്കുവേണ്ടിയും ആശംസകള്‍ നേര്‍ന്നു.
മീഡിയ കോ-ഓര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചതാണിത്.