ജോസ് കുമ്പിളുവേലില്‍Published on 12 November, 2011
ബര്‍ലിന്‍: യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു പ്രതിനിധികളെ അയയ്ക്കാന്‍ രാഷ്ട്രീയ
പാര്‍ട്ടികള്‍ക്കു നിശ്ചയിച്ചിരുന്ന യോഗ്യതകളില്‍ ജര്‍മന്‍ ഭരണഘടനാ കോടതി ഇളവു
നല്കി.
കുറഞ്ഞത് അഞ്ചു ശതമാനം വോട്ടു നേടുന്ന പാര്‍ട്ടികള്‍ക്കു
മാത്രമാണ് ഇതുവരെ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രാതിനിധ്യത്തിന്
അനുമതിയുണ്ടായിരുന്നത്. ഈ നിബന്ധ കോടതി നീക്കിയതോടെ പുതിയതായി ഏഴു
പാര്‍ട്ടികള്‍ക്കുകൂടി പ്രാതിനിധ്യത്തിന് അവസരമുണ്ടാകും.
വോട്ടിന്റെ
ശതമാനത്തില്‍ പരിധി നിശ്ചയിക്കുന്നത് ജനങ്ങളുടെ വോട്ടുകളെ രണ്ടു തരത്തില്‍
കാണുന്നതിനു തുല്യമാണെന്നു കോടതി വിലയിരുത്തി. ചെറു പാര്‍ട്ടികളുടെ പ്രാതിനിധ്യം
ഇല്ലാതാക്കാന്‍ ഇതു കാരണമാകും. ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന വോട്ടുകളുടെ
ശതമാനത്തിന് ആനുപാതികമായി ജര്‍മന്‍ പാര്‍ലമെന്റിലുള്ള എല്ലാ പാര്‍ട്ടികള്‍ക്കും
യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം അനുവദിക്കണമെന്നാണ് വിധി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല