റിയാദ്: റിയാദില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം
പുലാമന്തോള്‍ ചെമ്മലശേരി സ്വദേശി കൊണ്ടത്തോട് സെയ്താലിയുടെ മകന് ഹംസ (49) ആണ്
ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായത്. മുസാമിയക്കടുത്ത് പെട്രോള്‍ പമ്പില്‍
ജോലി ചെയ്തുവരികയായിരുന്നു ഹംസ. ഭാര്യ: ജമീല. മക്കള്‍: ഷുഹൈല്‍, ഷുഹൈല,
ഫര്‍ഷ.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി
ഹംസയുടെ നാട്ടുകാരായ കേളി ബത്ത് യൂണിറ്റ് സെക്രട്ടറി അലി താണിയന്‍, ദുര്‍മ്മ
യൂണിറ്റ് സെക്രട്ടറി ഷമീര്‍ എന്നി മേല്‍നോട്ടം വഹിക്കുന്നു.