കണ്ണൂര്‍: കണ്ണൂരിലെ പഴയങ്ങാടിയിലുള്ള ഐസ് പ്ലാന്റില്‍ സിലിണ്ടര്‍
പൊട്ടിത്തെറിച്ച് 3 പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഴയങ്ങാടി
ബസ്സ്റ്റാന്‍ഡിനടുത്ത എ.വി ഐസ് അമോണിയ പ്ലാന്റില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
അന്യസംസ്ഥാന തൊഴിലാളികളായ പ്രവീണ്‍ (30), രാജു (22) എന്നീ തൊഴിലാളികളാണ്
മരിച്ചത്. മരണപ്പെട്ട മൂന്നാമത്തെയാളുടെ പേര് അറിഞ്ഞിട്ടില്ല.
ഗുരുതരമായി
പരിക്കേറ്റ മുഹാല് (27) എന്ന തൊഴിലാളിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
അപകടസമയത്ത് നാല് തൊഴിലാളികളാണ്
പ്ളാന്റിലുണ്ടായിരുന്നത. പൊട്ടിത്തെറിയെ തുടര്‍ന്ന് അമോണിയ വാതകം ചോരുന്നത്
അധികൃതരില്‍ ആശങ്കയുളവാത്തി. വാതകചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമം നടന്നുവരുന്നു.