ഡോ.ബിജു സംവിധാനം ചെയ്യുന്ന പെയിന്റിംഗ് ലൈഫ് എന്ന ചിത്രത്തില്‍ അനുമോള്‍
നായികയാകും. നേരത്തെ ചിത്രത്തില്‍ നായികയായി പ്രിയാമണിയെ ആണ് കാസ്റ്റ്
ചെയ്തിരുന്നത്.
ഹിമാചല്‍ പ്രദേശിലെ ചിട്കുല്‍ ഗ്രാമത്തില്‍ അകപ്പെട്ട്
പോകുന്ന അഞ്ചംഗ ഷൂട്ടിംഗ് സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന
സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഡോ.ബിജുവിന്റെ മറ്റ് ചിത്രങ്ങള്‍ പോലെ
പ്രകൃതിയും ചിത്രത്തില്‍ ഒരു കഥാപാത്രം തന്നെയാകുന്നു.
ചിത്രത്തില്‍
യുവനടന് പൃഥ്വിരാജിനെയും പ്രിയാമണിയെയുമാണ് ആദ്യം കേന്ദ്ര കഥാപാത്രങ്ങളായി
തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇരുവരും തന്റെ ചിത്രത്തിന്റെ
ഭാഗമായിരിക്കില്ലെന്ന് സംവിധായകന് വ്യക്തമാക്കി. ഡറ്റ് പ്രശ്നങ്ങളെ
തുടര്‍ന്നാണ് പൃഥ്വിയെയും പ്രിയയെയും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് ബിജു
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല