നാഥാ നിന് മൃദു മേനി കുത്തി പിളര്‍ത്തിയ
ഘാദകരിന്നും കാല്‍വരി തേടുന്നു
ത്രിപ്പാദം കുമ്പിടാന്‍ വെമ്പുന്നതിവരയ്യോ
അങ്ങക്കായ് വീണ്ടും കുരിശ്ശൊന്നു തീര്‍ക്കുവാന്‍
നിനക്കു വസിക്കുവാനലയം തീര്‍ക്കുന്നു
നിന് മാറില്‍ ചാര്‍ത്തുവാന്‍ മാലകള്‍ കോര്‍ക്കുന്നു
ഇവരെന്തറിയുന്നു നീ വാഴും കൊവിലം
നിര്‍മല ഹൃത്തിന്നുള്ത്തടം തന്നയും
നിന് നിണ മൊപ്പുവാനില്ല 'വെറൊനിക്ക'
കുരിശ്ശൊന്നു താങ്ങുവാന്‍ ഇല്ലിവിടരിമത്യന്
പാതകരിന്നും കുവുന്നു ഉച്ചത്തില്‍
അങ്ങയെ ക്രുശ്ശിക്കാന് 'ബെറബായിയെ' മോചിപ്പാന്‍
മുപ്പതു കാശിന്നങ്ങയെ ഒറ്റുവാന്‍
പൂങ്കോഴി കൂകുംമുമ്പങ്ങയെ തള്ളുവാന്‍
എത്തുന്നു കപട ഭക്തന്മാര് തിരുമുന്പില്
ഇവരോട് പൊറുക്കുവാന്‍ നീ വീണ്ടും അരുളുമോ