ഛായാഗ്രാഹകനായ വിജയ് മില്ട്ടന് സംവിധാനം ചെയ്യുന്ന ഇടം മാറി ഇറങ്ങിയവന് എന്നു
പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാമന്ത നായിക.
എ.ആര്.മുരുഗദോസും ഫോക്സ്
സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് മില്‍ട്ടന്റെ പുതിയ ചിത്രം
നിര്‍മിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സാമന്ത ഇതുവരെ കരാര്‍
ഒപ്പിട്ടിട്ടില്ല. എന്നാല്‍ അഭിനയിക്കാമെന്ന് സാമന്ത തത്വത്തില്‍ സമ്മതിച്ചതായാണ്
നടിയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
കോയന്പേട് മാര്‍ക്കറ്റില്‍
ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുന്ന നാല്‍വര്‍ സംഘത്തിന്റെ കഥ പറഞ്ഞ ചിത്രം വന്‍
വിജയമായിരുന്നു.
വിജയ് നായകനാകുന്ന കത്തി, സൂര്യ നായകനാകുന്ന അന്ജാന്
എന്നീ സിനിമകളിലാണ് സാമന്ത ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.